കൊച്ചി ∙ ജീവിതത്തിലേക്കു തിരിച്ചെത്താൻ ജിതേഷിന്റെ മുന്നിലുള്ളത് വെറും എഴുപത്തിരണ്ടു മണിക്കൂർ മാത്രമാണ്. അതിനുള്ളിൽ പുതിയൊരു ഹൃദയം വേണം. മുപ്പത്തിരണ്ടുകാരനായ ജിതേഷിന്റെ ഹൃദയം സെപ്റ്റംബർ 27 നകം മാറ്റിവച്ചേപറ്റൂ. ബി പോസിറ്റീവ് രക്തഗ്രൂപ്പുള്ള ദാതാവിന്റെ ഹൃദയമാണു വേണ്ടത്. അതിനായുള്ള അന്വേഷണത്തിലാണ് ജിതേഷിന്റെ കൂട്ടുകാരും ബന്ധുക്കളും.
നിങ്ങളുടെ സമീപ പ്രദേശങ്ങളിലോ ആശുപത്രികളിലോ ഒരു അപകട മരണം നടന്നാല്‍ ഉടൻ അറിയിക്കണമെന്നാണ് ജിതേഷിന്റെ ഉറ്റവരുടെ അഭ്യര്‍ഥന. ജിതേഷിനു യോജിക്കുന്ന ഹൃദയം ലഭിക്കാനുള്ള വഴി അതുമാത്രമാണ്. 0014703313939, +919745746723 (ജിനേഷ്), +91 9946265478(രതീഷ്്) +91 7676208844 (അനീഷ്),09590719394 (അര്‍ജുന്‍) എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടത്.
എൻജിനീയറായ ജിതേഷിപ്പോൾ എറണാകുളത്തെ ലിസി ആശുപത്രിയിലാണ്. ഹൃദയമിടിപ്പിന്റെ വേഗം അനുനിമിഷം കുറഞ്ഞു കൊണ്ടിരിക്കുന്നു. ശസ്ത്രക്രിയയ്ക്കായി കൂട്ടുകാരും വീട്ടുകാരുമൊക്കെ ചേര്‍ന്നു ലക്ഷങ്ങള്‍ സ്വരുക്കൂട്ടി കാത്തിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണ് ജീവിതത്തിന്റെ താളം തെറ്റിച്ച് വേദന ജിതേഷിന്റെ ഹൃദയം തൊട്ടത്. അന്നു മുതൽ ചികിത്സയിലാണ്. ഇന്നലെ വീണ്ടും ഹൃദയാഘാതമുണ്ടായതോടെ അടിയന്തരമായി ഹൃദയം മാറ്റിവച്ചേ മതിയാകൂ എന്ന അവസ്ഥയായി.
പകരം ഹൃദയം കിട്ടിയില്ലെങ്കില്‍ കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കേണ്ടി വരും. ഇന്ത്യയില്‍ത്തന്നെ അപൂര്‍വമായേ കൃത്രിമഹൃദയം വച്ചിട്ടുള്ളൂ. അതിനാൽ അത്തരമൊരു സാധ്യതയെക്കുറിച്ചിപ്പോള്‍ ചിന്തിക്കാനുമാകില്ല. കാത്തിരിക്കുവാന്‍ ഒട്ടും നേരമില്ല ഇവര്‍ക്ക്. അച്ഛനും അമ്മയും അനുജനും കൂട്ടുകാരുമൊക്കെ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്, ജിതേഷിനായി ഒരു ഹൃദയം എത്തുമെന്ന്.
*LIFE DONERS KERALA*

No comments :
Post a Comment